സുരേഷ് പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് പുറത്തിറങ്ങിയത്.
സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച് സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം.
വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഗാനത്തിന്റെ അകമ്ബടിയോടെ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സുദര്‍ശനാണ് സംഗീതസംവിധാനം. വരികള്‍ കെ കുഞ്ഞികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക