കെ.വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാനിന്റെ പുതിയ ട്രെയ്ലര് പുറത്തിറങ്ങി. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ 20ന് തിയറ്ററുകളില്‍ എത്തുകയാണ്.
ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിട്ടുള്ളത്. ഹാരിസ് ജയരാജിന്റെതാണ് സംഗീതം. മുളകുപാടം ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തില്‍ എത്തുന്നത് ആര്യയാണ്. ആര്യയുടെ ഭാര്യ സയേഷയാണ് നായിക.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്.
ചെന്നൈ,ഡെല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക