ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധര്‍മ്മശാലയില്‍ നടക്കും.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കാനിറങ്ങുന്നത്. രാത്രി 7 മാണി മുതലാണ് മത്സരം.
ലോകകപ്പ് സെമിയില്‍ തോറ്റെങ്കിലും തുടര്‍ന്ന് നടന്ന കിരീബിയന്‍ പര്യടനത്തില്‍ എല്ലാ ഫോര്‍മാറ്രിലും സമ്പൂര്‍ണ ജയം നേടാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്.
മറുവശത്ത് ഏകദിന ലോകകപ്പില്‍ അപ്രതീക്ഷിത തകര്‍ച്ച നേരിട്ടതിന്റെ ആഘാതത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക