ലോകത്തിലെ ഏറ്റവും വിലയുള്ള രക്തം ‘സ്വര്‍ണ കൈകള്‍ ഉള്ള മനുഷ്യന്’ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന വ്യക്തിത്വമാണ് ഓസ്ട്രേലിയക്കാരനായ ജെയിംസ് ഹാരിസൺ. 82 വയസുള്ള ഹാരിസണിന്റെ രക്തദാനത്തിലൂടെ ലോകത്ത് ആകമാനം 2.4 ദശലക്ഷം കുട്ടികളുടെ ജീവൻ നിലനിർത്തി. ഹാരിസണിന്റെ രക്തത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്രയും കാലം അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന്‍ സാധിച്ചത്.
57 വര്‍ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു. ഹാരിസണിന് തന്റെ പതിനാലാമത്തെ വയസില്‍ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധയനാകേണ്ടിവന്നു. ശസ്ത്രക്രിയയുടെ ഭാഗമായി അദ്ദേഹത്തിന് 13 ലിറ്റര്‍ രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കരുണ കൊണ്ടാണ് തനിക്ക് രക്തം ലഭിച്ചതെന്ന് മനസിലാക്കിയ ഹാരിസണ്‍ 18 വയസ്സ് തികഞ്ഞയുടനെ രക്തം ദാനം ചെയ്യാന്‍ തുടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ നിയമം അനുസരിച്ച് 80 വയസിന് മുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ 2018 മെയ് 11-ന് ഹാരിസണ്‍ രക്ത ദാനം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക