ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ആം തീയതിയിലേക്ക് ഡല്‍ഹി ഹൈക്കോടതി മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ആ കാലവധി വരെ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വീടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാര്‍ ജയിലിലാണ്. ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിര്‍ത്തേക്കും.
കേസില്‍ ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ സി.ബി.ഐ പൂര്‍ത്തിയാക്കിയിരുന്നു. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
തീഹാര്‍ ജയിലില്‍ കിടക്കുന്നതിന് പകരം എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുമില്ല.
ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇ.ഡി കസ്റ്റഡിആവശ്യടാൻ സാധ്യത കുറവാണ്. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക