ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക്. ട്രക്ക്, ടാക്സി, ഓട്ടോ, ഓണ്‍ലൈന്‍ ടാക്സി, സ്വകാര്യ ബസുകള്‍ അടക്കമുള്ളവ പണിമുടക്കും. പണിമുടക്ക് പ്രമാണിച്ച് ഡല്‍ഹിയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
41 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക