ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എം.പിമാരാണ് നുസ്രത്ത് ജഹാനും മിമി ചക്രവര്‍ത്തിയും. ഇരുവരും ദുര്‍ഗാ ദേവിയെ സ്തുതിച്ചു കൊണ്ട് ചെയ്ത നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ദുര്‍ഗാപൂജയോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്.
ദുര്‍ഗാ ദേവിയോടും അവരുടെ ഉള്ക്കരുത്തിനോടുമുള്ള ആദരസൂചകമായാണ് നൃത്തം ചെയ്തതെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ ഇതിനകം പതിനേഴുലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക