സൂപ്പര്‍ താരങ്ങളുടെ ആരാധക ഗ്രൂപ്പുകളില്‍ ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ ധാരാളമായി പുറത്തിറങ്ങാറുണ്ട്.
കഴിഞ്ഞ ദിവസം മുന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മുഖച്ഛായയിലുളള മമ്മൂക്കയുടെ ഫാന്മേഡ് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുന്നു.
മുന്‍പും മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ ആവിഷ്കരിച്ചിട്ടുളള സാനി യാസ് ആണ് പുതിയ പോസ്റ്റര്‍ ഡിസൈനുമായി എത്തിയിരുന്നത്.
സ്റ്റാലിന് എന്ന സാങ്കല്‍പ്പിക സിനിമയുടെ പോസ്റ്ററാണ് സാനി ഒരുക്കിയിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുളള സ്റ്റാലിനായി പോസ്റ്ററില്‍ തിളങ്ങിനില്‍ക്കുകയാണ് മമ്മൂക്ക.
ജോസഫ് സ്റ്റാലിനായി മമ്മൂട്ടി എന്നും പോസ്റ്ററില്‍ എഴുതി കാണിച്ചിട്ടുണ്ട്.
മുന്‍പും രാഷ്ട്രീയ നേതാക്കളുടെ മുഖച്ഛായ ഓര്‍മ്മിപ്പിക്കും വിധം മമ്മൂട്ടിയുടെ ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു.
അന്ന് ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയുമൊക്കെ രൂപപകര്ച്ചയിലാണ് മമ്മൂക്കയെ അവതരിപ്പിച്ചിരുന്നത്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെ ആയിരുന്നു ഇത്തരത്തില്‍ ഒടുവിലായി അവതരിപ്പിച്ചിരുന്നത്.
തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു. ഡോ ബിആര്‍ അംബേദ്കര്‍, പഴശ്ശിരാജ തുടങ്ങിയവരെയും മുന്‍പ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക