പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകള്‍
ചിക്കന്‍ – ഒരു കിലോ
കുരുമുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
സവാള – 4 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
വെളുത്തുള്ളി – 6 അല്ലി
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
ഗരംമസാല/ചിക്കന്‍ മസാല – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
പെപ്പര്‍ ചിക്കന്‍ തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട്
കുരുമുളകുപൊടി ,മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ കോഴിയിറച്ചിയിൽ യോജിപ്പിച്ച് ½ മണിക്കൂര്‍ വയ്ക്കുക. അതിന് ശേഷം ചെറുതായി അരിഞ്ഞ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ
പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇളക്കുക. പിന്നീട് ½ കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് അൽപം കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച ശേഷം തീ അണയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക