ഇന്ത്യൻ വിപണികളെ കീഴടക്കിയ റെഡ്മി പുതിയ സീരീസുമായി എത്തുന്നു. 8 സിരീസില്‍ ആദ്യ സ്മാര്‍ട്ട്ഫോണിനെ ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി 7 എയുടെ അടുത്ത തലമുറ പതിപ്പായ 8 എയാണ് ഇന്ത്യയില്‍ ആദ്യമെത്തുന്ന 8 സീരീസ് സ്മാര്‍ട്ട്ഫോണ്‍.
8 സീരീസിലെ പ്രാരംഭ മോഡലായാണ് 8 എ എത്തുക. മികച്ച ഫീച്ചറുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിക്കുകയാണ് 8 എയിലൂടെ ഷവോമി ലക്ഷ്യംവക്കുന്നത്.
ഈ വര്‍ഷം തുടക്കത്തിലാണ് റെഡ്മി 7 എ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.ഇതിന് പിന്നാലെ തന്നെ 8 എയെയും റെഡ്മി വിപണിയില്‍ എത്തിക്കുകയാണ്. സ്മാര്‍ട്ട്ഫോണിന്റെ വിശദാംശങ്ങള്‍ ഫ്ലിപ്കാര്‍ട്ടിലൂടെ റെഡ്മി പുറത്തുവിട്ടുകഴിഞ്ഞു.
സെപ്തംബര്‍ 25നാണ് റെഡ്മി 8എയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഫോണ്‍ അവതരിപ്പിച്ച ശേഷം ഫ്ലിപ്കാര്ട്ടിലൂടെയും എംഐ ഡോട്കോമിലൂടെയും ഫോണ്‍ വാങ്ങാനാകും.
7 എയില്‍നിന്നും കൂടുതല്‍ മാറ്റങ്ങളോടെയാണ് 8 എ എത്തുന്നത്. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടര്‍ നോച്ച് ഡിസ്പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും സ്മാര്‍ട്ട്ഫോണ്‍ എത്തുക.
കൂടുതല്‍ കരുത്തുറ്റ ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. എക്കണോമി സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച ഗെയിമിംഗ് അനുഭവം നല്കുന്ന സ്മാര്‍ട്ട്ഫോണായിരിക്കും റെഡ്മി 8 എ എന്നാണ് ഷവോമി അവകാശപ്പെടുന്നത്.
12 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാവുക. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.
അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
ചെറിയ വിലയിൽ അനവധി ഫീച്ചറുകളുള്ള ഫോണുകൾ നൽകുന്നതാണ് റെഡ്മി ഫോണുകളെ ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക