അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മനു സി.പുളിക്കല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകും. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് നിര്‍ദേശം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്.പ്രസിഡന്റായ മനു സി.പുളിക്കല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജന് എന്നിവരുടെ പേരും നേരത്തെ പരിഗണനയിലുണ്ടായിരുന്നു.
അരൂരിലും സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് സ്ഥാനാര്‍ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കോന്നിയില്‍ ഡിവൈഎഫ്ഐയുടെ മറ്റൊരു സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.യു.ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടിയേറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു, എറണാകുളത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ.മനു റോയിയേയും മത്സരിക്കാന്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക