വലിയ ലിംഗം ഉള്ളവര്‍ക്ക് സ്ത്രീയെ വളരെ നല്ല രീതിയില്‍ ലൈംഗിക സുഖം അനുഭവിപ്പിക്കാന്‍ കഴിയുമോ?
കഴിയും എന്നാണ് നിങ്ങളുടെ ധാരണ എങ്കിൽ ആ ധാരണ തെറ്റാണ്. ലിംഗവലിപ്പത്തില്‍ അല്ല ലൈംഗിക സംതൃപ്തി ഇരിക്കുന്നത്.
കൗമാരത്തോടെ ലിംഗവും വൃഷണവും വളര്‍ച്ച പ്രാപിക്കുന്നു. ലിംഗത്തിന്റെ വലിപ്പം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിന് ലൈംഗിക സംതൃപ്തിയുമായി കാര്യമായ ബന്ധമില്ല എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
യോനിയുടെ ആദ്യത്തെ രണ്ടര ഇഞ്ച് ഭാഗത്താണ് സംവേദന ക്ഷമതയുള്ള കോശങ്ങള്‍ നിറഞ്ഞിരിക്കുന്നത്. അതിനാല്‍ രണ്ടരയിഞ്ചു വലിപ്പമുള്ള ലിംഗമായാലും ലൈംഗിക സംതൃപ്തിക്ക് അത് ധാരാളം മതിയെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരം എന്ത് ആവശ്യപ്പെടുന്നു എന്നും മനസ്സ് എന്തൊക്കെ ആവശ്യപ്പെടുന്നു എന്നതുമാണ് പ്രധാനം.
യോനിയുടെ ആഴത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ലിംഗസന്നിവേശത്തിന് ആവശ്യമായിട്ടുള്ളു. സാധാരണ പുരുഷലിംഗം സുഗമമായി ഉള്‍ക്കൊള്ളുവാന്‍ ഇത് ധാരാളം.
രണ്ടരയിഞ്ചില് താഴെ വലുപ്പമുള്ള ലിംഗത്തിന് ‘മൈക്രോ പെനിസ്’ എന്നൊരവസ്ഥയുള്ളതായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക