തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ബാങ്കുകള്‍ നാല് മണി വരെ പ്രവര്‍ത്തിക്കും.
പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂട്ടി രാവിലെ 10 മുതല്‍ വൈകീട്ട് 4 മണിവരെയായി ദീര്‍ഘിപ്പിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.
നിലവില്‍ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതല്‍ 3.30 വരെയാണ്. അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്. നാളെ മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. ഉച്ചഭക്ഷണ സമയം രണ്ടുമുതല്‍ രണ്ടര മണിവരെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക