ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് ശരീരം പോലെ വൃത്തിയാക്കി സൂക്ഷിക്കേണ്ട ഒന്നാണ് അടുക്കള. അതിനാൽ വൃത്തിയുള്ള അടുക്കളക്കായി ഇത് ശ്രദ്ധിക്കുക
1. അടുക്കളയിലെ തറ വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. വിനാഗിരിയിൽ അല്പം വെളളം ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.
2. സോപ്പിനൊപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് നല്ലതാണ്. വാഷ് ബേസിന് കഴുകുന്നതിന് അര മണിക്കൂര്‍ മുന്‍പേ കിച്ചന് സിങ്കില്‍ ബേക്കിങ് സോഡ ഇട്ട് വയ്ക്കുന്നത് വൃത്തിയും തിളക്കവും നല്‍കുന്നതിന് സഹായിക്കും.
3. പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കണം.
4. ആഴ്ച്ചയിലൊരിക്കല്‍ ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്തിരിക്കണം. ഒരു സ്പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ ചൂടുവെളളത്തില്‍ കലര്‍ത്തുക. ആ ലായനി ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക