വനിത ടി20 അന്താരാഷ്ട്ര മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 99 റണ്‍സ് വിജയലക്ഷ്യം. സൂററ്റില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.
17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ അഞ്ചാം മത്സരമാണ് നടക്കുന്നത്. രണ്ട് ടി20കളില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങളാണ് മഴയെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഷിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക