ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ വ്യവസായം ഈ വര്‍ഷം ലക്ഷ്യമിടുന്നത് ഏതാണ്ട് 150 ശതമാനം വളര്‍ച്ചാ നിരക്കാണ് . ഉപഭോക്താക്കള്‍ക്കുള്ള ആശങ്കങ്ങള്‍ മാറി, ഇലക്ട്രിക് സ്കൂട്ടറുകള് മെല്ലെ വിപണി പിടിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏകദേശം 68,000 ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റത്. ഈ വര്‍ഷം വില്പനലക്ഷ്യം 1.5 ലക്ഷം മുതല്‍ 1.75 ലക്ഷം വരെയാണെന്ന് ഹീറോ ഇലക്ട്രിക് (സൗത്ത് സോണ്‍ 2) എ.ജി.എം. ഹരിദാസ് നായര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വില്പന അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇലക്ട്രിക് വാഹനത്തിന് വിലയില്‍ കുറവില്ലെങ്കിലും ഇന്ധനച്ചെലവ് കുറവാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതാണ് വില്പന കൂടാന്‍ കാരണം. പെട്രോള്‍ സ്കൂട്ടറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം 2.25 രൂപ ചെലവ് വരുമ്ബോള്‍ ഇലക്ട്രിക്കില്‍ ഇത് വെറും 60 പൈസ മാത്രം. അതായത്, ദിവസം 40 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗിച്ചാല്‍ ഏതാണ്ട് 66 രൂപ ലാഭിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക