സമൂഹ മാധ്യമങ്ങളിലൂടെ മുസ്ലിം വിഭാഗത്തിനെതിരായ വിദ്വേഷ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധക്കും കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കും ഐടി സൽമേധാവി അമിത് മാളവ്യക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എക്സ് ഹാൻഡിലിൽ മുസ്ലിം വിഭാഗത്തിനെതിരെ കർണാടക ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് കർണാടക പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കർണാടക പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഐടി സെൽ മേധാവിയായ അമിത് മാളവ്യയും കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ വന്ന വീഡിയോ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. കർണാടകയിലെ കോൺഗ്രസ് നേതൃത്വം വീഡിയോക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ, ഒ ബി സി വിഭാഗങ്ങളെ മുസ്ലിം വിഭാഗത്തിന് വീണ്ടും വീണ്ടും ആനുകൂല്യം നൽകുന്നതിലൂടെ തഴയുന്ന തരത്തിലുള്ള കാർട്ടൂൺ വീഡിയോ ആണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ കർണാടകയിൽ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക