കൊച്ചി: ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ടൊയോട്ട സര്‍വീസ് കാര്‍ണിവല്‍” ആരംഭിച്ചു. ഡിസംബര്‍ 31ന് അവസാനിക്കുന്ന മേളയിലൂടെ ടൊയോട്ട സര്‍വീസ് സെന്ററുകളില്‍ വാഹന സര്‍വീസിനും പാര്‍ട്സുകള്‍ മാറാനും ആകര്‍ഷകമായ ഇളവുകള്‍ ലഭിക്കും. കോംബോ ഭാഗങ്ങള്‍ക്കും ലേബര്‍ ചാര്‍ജിലും 20 ശതമാനം വരെ ഇളവുകള്‍ നേടാം.
ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ ഉടമകള്‍ക്ക് നിര്‍ബന്ധിത 14 പോയിന്റ് സുരക്ഷാ പരിശോധനകള്‍ക്കൊപ്പം വി കെയര്‍ സേവനത്തിന് 20 ശതമാനം വരെ കിഴിവ് ലഭിക്കും. മൂല്യവര്‍ദ്ധിത സേവനങ്ങളായ ടയര്‍, ബാറ്ററി സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക