അമേരിക്കയിലെ ഹവായ് എന്ന പ്രദേശത്താണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള അവക്കാഡോ പഴം വളര്‍ന്നത്. 2.54 കിലോ ഗ്രാമാണ് ആ അവക്കാഡോയുടെ ഭാരം. സാധാരണ ഒരു അവക്കാഡോയ്ക്ക് ഏകദേശം 0.14 കിലോഗ്രാം ഭാരമാണ് ഉള്ളത്. സാധാരണ അവക്കാഡോയെക്കാള്‍ ഏകദേശം പതിനഞ്ച് ഇരട്ടി ഭാരമാണിതിന്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്.
ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകുന്നു.അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
കൂടാതെ കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ അവക്കാഡോ ഉത്തമമാണ്. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാകാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക