ബിഗ് ബില്യണ്‍ ഡെയ്സിന് ശേഷം ഒക്ടോബര്‍ 21 മുതൽ ബിഗ് ദീപാവലി സെയിലുമായി എത്തുകയാണ് ഫ്ളിപ്കാര്‍ട്ട്. ഒക്ടോബര്‍ 25ന് അവസാനിക്കും.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പൻ ഓഫറുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.റെഡ്മി നോട്ട് 7 പ്രോ, റെഡ്മി നോട്ട് 7 എസ്, റിയല്‍മെ 5, വിവോ ഇസഡ് 1 പ്രോ എന്നീ ഫോണുകള്‍ക്കാണ് ഓഫാറുകള്‍ ഉള്ളത്. 2000 രൂപവരെ കുറഞ്ഞ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാവും.
വിവിധ സ്മാര്‍ട്ട് ടിവി മോഡലുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവ് ഫ്ലിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ നല്‍കും. അതുപോലെ, നിരവധി സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്ടോപ്പുകള്, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്സ് ക്യാമറകള്‍ എന്നിവയ്ക്കും ഓഫറുകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക