അര്‍ബുദബാധയെത്തുടര്‍ന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ടിപി രാധാമണി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു മരണം. എഴുപതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന താരം സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, മുദ്ര, ഒരിടത്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഹിറ്റ്ലറായിരുന്നു രാധാമണിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള സിനിമ. ഷാരൂഖ് ഖാന് ചിത്രമായ ചെന്നൈ എക്സ്പ്രസ്, വിജജയ് സേതുപതി ചിത്രമായ വണ്മം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക