തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കെ, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 83. 45 മീറ്റര്‍ ആണ്. പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ ആറിഞ്ചായി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ 31 മീറ്റര്‍ ക്യൂബ് പെര് സെക്കന്‍ഡ് ജലമാണ് ഡാമില്‍ നിന്ന് പുറത്തേക്കു ഒഴുകുന്നത്. 94.5 എംഎം ക്യൂ ജലമാണ് സംഭരണിയില്‍ ഉള്ളത്. നെയ്യാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക