ഹൈബി ഈഡാന്റെ ഭാര്യ അന്ന ലിൻഡ ഈഡാന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഇന്നലെ സംസ്ഥാനത്താകെ പെയ്ത കനത്ത മഴ എറണാകുളം നഗരത്തിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ട്ടിച്ചത്.
ഇതേക്കുറിച്ചുള്ള സ്ഥലം മുൻ എം എൽ എ യും നിലവിലെ സ്ഥലം എം പി യുമായ ഹൈബി ഈടൻറെ ഭാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്ന ആളുകളെയുംകൊണ്ട് സുരക്ഷിതസ്ഥലം തേടി പോകുന്ന ഒരാളുടെ വീഡിയോയും സുരക്ഷിത സ്ഥാനത്ത് ഇരുന്ന് ഹോട്ട് ചോക്ലേറ്റ് ഊതിക്കുടിക്കുന്ന എറണാകുളം എം പി ഹൈബി ഈടൻറെ വീഡിയോയുമാണ് പോസ്റ്റിൽ ഉള്ളത്.
പോസ്റ്റിനു അവർ നൽകിയ ക്യാപ്ഷൻ ആണ് അതിലേറെ അപകടം. ക്യാപ്ഷന്റെ മലയാളം ഇതാണ്. വിധി ബലാത്സംഗം പോലെയാണ് അതിനെ പ്രതിരോധിക്കാൻ കഴിയില്ലെങ്കിൽ ആസ്വദിക്കുക
സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക