ഒരു കാലത്ത് മലയാളികളെ ഭീതിയിലാഴ്ത്തിയ ഹൊറർ ചിത്രമായിരുന്നു ആകാശഗംഗ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത വിനയൻ തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാരായി.
ട്രയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയാണ് ട്രെയിലർ പത്ത് ലക്ഷം കാഴ്ചക്കാരെ തികച്ചത്.
ചിത്രത്തിന്റെ ട്രെയിലർ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക