ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഗര്‍ഭപാത്രത്തെ വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍. നെതര്‍ലാന്റിലെ എയ്നധോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളോജിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. കൃത്രിമ ഗര്‍ഭപാത്രത്തിന്റെ മോഡല്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു.ഗര്‍ഭസ്ഥശിശുവിന് കൃത്രിമമായി ശ്വാസം നല്കുന്ന ഗര്‍ഭപാത്രത്തിന്റെ മാതൃകയാണ് ഗവേഷകര്‍ അവതരിപ്പിച്ചത്.
മാസം തികയാതെയുളള പ്രസവം തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ കൃത്രിമ ഗര്‍ഭപാത്രം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ഓക്സിജനും മറ്റ് പോഷകങ്ങളും കൃത്രിമ പ്ലാസന്റെയോട് കൂടിയ കൃത്രിമ ഗര്ഭപാത്രമാണ് വികസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക