മഞ്ചേശ്വരത്ത് എം.സി കമറുദ്ദീൻ ലീഡ് നിലനിർത്തുന്നു. ബി.ജെ.പി സ്ഥാനാർഥിയെ ബഹുദൂരം പിന്നിലാക്കിയാണ് മുസ്ലിം ലീഗ് നേതാവായ എം.സി കമറുദ്ദീൻ 6601വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത്.
മികച്ച പ്രകടനമാണ് മഞ്ചേശ്വരത്ത് യു ഡി എഫ് നടത്തുന്നത്. ബി.ജെ.പി ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 89 വോട്ടുകൾക്ക് മാത്രമാണ് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്.
എന്നാൽ ഇത്തവണ വലിയ മുന്നേറ്റമാണ് യു ഡി.എഫ് മണ്ഡലത്തിൽ നടത്തുന്നത്. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക