തിരുവനന്തപുരം: സ്വകാര്യ ക്ലിനിക്കില്‍ വച്ച് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡോക്ടർ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. സനലിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡോക്റ്ററെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക