അയോധ്യാവിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സോഷ്യൽ മീഡിയകളിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളും എടുത്തിട്ടുണ്ട്.
എന്നാൽ, ഈ കണക്കുകൂട്ടലുകളൊക്കെ ഒരു പരിധി വരെ പൊളിഞ്ഞു. രാജ്യം സമാധാനത്തോടെയാണ് വിധി സ്വീകരിച്ചത്. ഇതിനോടൊപ്പമാണ് ട്വിറ്ററിൽ ഒരു ഹാഷ്ടാഗ് ട്രെൻഡിംഗ് ആവുന്നത്.
‘ഹിന്ദു-മുസ്ലിം ഭായ് ഭായ്’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. 22000ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗോടെ ട്വിറ്ററിൽ പ്രചരിക്കപ്പെട്ടത്. ഇന്ത്യയിലെ മതസൗഹാർദ്ദത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്ന ട്വീറ്റുകളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് കൂടുതൽ ആളുകളും ട്വീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക