കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗീതു- നിവിൻ പോളി കൂട്ടുകെട്ടിലുള്ള മൂത്തോൻ തിയറ്ററുകളിലെത്തിക്കഴിഞ്ഞു.
റിലീസിന് മുൻപേ മികച്ച തന്നെ നിരൂപകപ്രശംസ നേടിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് കരസ്ഥമാക്കുന്നത്.
നിവിന്‍ പോളിയുടെ മികച്ച പ്രകടത്തിനൊപ്പം ഗീതുവിന്റെ സംവിധാനവും കൂടി ആയപ്പോൾ ചിത്രം കയ്യടി നേടി. സിനിമാലോകം ഗീതു മോഹന്‍ദാസിനെ പ്രശംസ കൊണ്ടു മൂടുകയാനിപ്പോൾ.
ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും താരത്തെ പ്രശംസിച്ച് നേരിട്ടും അല്ലാതെയും രംഗത്തെത്തിയിരുന്നു. ഗീതു വീണ്ടും തൻറെ മികവ് കാട്ടിയെങ്കിൽ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു മൂത്തോന് കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
ഗീതുവിന്റെ ഉറ്റസുഹൃത്തുക്കളിലൊരാളായ പൂര്‍ണ്ണിമയും കൂട്ടുകാരിയെ അഭിനന്ദിച്ചു രംഗത്ത് വന്നു. ഗീതുവിന്റെ ബാല്യകാല ചിത്രവും അതിനോടൊപ്പം പൂര്‍ണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക