തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗത്തിനുള്ളിലെ വിസ്മയക്കാഴ്ചകൾ ഭക്തർക്കായി തുറന്ന് കൊടുത്തു.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ച ക്ഷേത്രത്തിന്റ കാഴ്ചകൾ കാണാൻ വലിയ തിരക്കാണ് ക്ഷേത്രത്തിൽ.
111.2 അടി ഉയരമുള്ള ഈ സമാഹാശിവലിംഗത്തിന്റ നിർമ്മാണം ഏഴ് വര്ഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ക്ഷേത്രം മഠാധിപതി മഹേശ്വരം ശ്രീ മഹേശ്വരാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തിൽ 2012 മാർച്ചിലാണ് ചുറ്റമ്പലത്തിന് പുറത്തായി ശിവലിംഗത്തിന്റ നിർമ്മാണം ആരംഭിച്ചത്.
ആകെ 8 നിലകൾ, മഹാശിവലിംഗത്തിന്റ ഓരോ നിലയിലും പൂജ ചെയ്യുന്നതിനായി സൗകര്യം ഉണ്ട്. എല്ലാ നിലകളിലും ഭംഗിയുള്ള ചുമർ ശില്പങ്ങൾക്ക് ഒപ്പം വന ഭംഗിയും ആലേഖനം ചെയ്തിട്ടുണ്ട്. ഏഴ് നിലകൾ കടന്ന് ചെന്നാൽ കൈലാസമായി. 8 നിലകളിലും 108 ചെറു ശിവലിംഗ പ്രതിഷ്ഠകളും ഉണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗം ഒരു ദക്ഷിണ കൈലാസത്തിന്റ പ്രീതി ഉളവാക്കുന്നു. ശിവ പാർവതി മാരുടെ പ്രതിഷ്ഠയാണ് പ്രധാനമായും ഇവിടെ ഉള്ളത്. അതോടൊപ്പം തന്നെ 12 ജ്യോതിർ ലിംഗങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്.
രാമേശ്വരം മുതൽ കൈലാസം വരെയുള്ള 12 ജ്യോതിർ ലിംഗങ്ങൾ ഒരുമിച്ച് തൊഴുത സംതൃപ്തിയാണ് പ്രകടമാകുന്നത്. അതുകൊണ്ടു തന്നെ ഈ ക്ഷേത്രാങ്കണത്തിന്റ പ്രാധാന്യം വളരെ ഉന്നതിയിലാണ്.
32 ഭാവത്തിലുള്ള ഗണപതി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതി ക്ഷേത്രവും അതോടൊപ്പം തന്നെ സുബ്രമണ്യ പ്രതിഷ്ഠ, നവഗ്രഹ പ്രതിഷ്ഠ, നാഗ ദൈവ പ്രതിഷ്ഠ എന്നിവയും ഈ ക്ഷേത്രത്തിൽ ഉണ്ട്. 5000 വർഷത്തിന്റ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഇതിന്റ തുടക്കം. 2010 ലാണ് ഇതൊരു ക്ഷേത്ര മായി നിർമ്മാണം ആരംഭിച്ചത്.
ഈ ക്ഷേത്രത്തിന്റ മഠാധിപതി മഹേശ്വരം ശ്രീ മഹേശ്വരാനന്ദ സ്വാമികളുടെ ജനനത്തോടയാനെ ഈ ക്ഷേത്രത്തിന്റ ഉല്പത്തി എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു.
തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പ്രകൃതി രമണീയമായാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കേരളീയ ശില്പ ചാതുര്യം നില നിർത്തി പോരുന്ന കൊത്തു പണികളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
രാജ്യത്തെ ശിവ ക്ഷേത്രങ്ങളിൽ എല്ലാം തീർത്ഥാടനം നടത്തിയ ശേഷമാണ് സ്വാമി ശ്രീ മഹേശ്വരാനന്ദ സരസ്വതി 2012 ശിവലിംഗ നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്.
ഒരേ പീഠത്തിൽ ശിവനും പാർവതിയും കുടികൊള്ളുന്ന ഒരു ക്ഷേത്രം അതിന്റ ഭാഗമായി 8 നിലകളിലായി സ്ഥിതിചെയ്യുന്ന 111.2 അടി ഉയരമുള്ള മഹാശിവലിംഗം ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മഹാശിയവലിംഗം കാണാൻ ഭക്തരുടെ തിരക്കാണ് ഇപ്പോൾ ഇവിടെ കാണാൻ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക