തിരുവനന്തപുരം: നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം. നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സുമാരെയും മെഡിക്കല്‍ ടെക്നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്‍ക്ക റൂട്ട്സ് കരാറില്‍ ഒപ്പ് വെച്ചു.
നഴ്സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്ബളം 1000 യു എസ് ഡോളറും (ഏകദേശം 70000 രൂപ), ടെക്നീഷ്യന്മാര്ക്ക് 1000 യുഎസ് ഡോളര്‍ മുതല്‍ 1200 യു എസ് ഡോളര്‍ വരെയും (ഏകദേശം 70000 രൂപ മുതല്‍ 85000 രൂപ വരെയും) ലഭിക്കും. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരമുള്ളത്.
താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്സ്പോര്ട്ടേഷന്, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോര്‍ട്ടിന്റെയും യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്ബറായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2019 നവംബര്‍ 23.
പ്രതികരിക്കാൻ ഇവിടെ എഴുതുക