പാലക്കാട്: ഷൊര്‍ണൂര്‍ യാര്‍ഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനഃക്രമീകരിച്ചു. പുലര്‍ച്ച അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെടേണ്ട 16308 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നവംബര്‍ 20ന് രണ്ട് മണിക്കൂര്‍ വൈകി രാവിലെ ഏഴിന് മാത്രമേ പുറപ്പെടൂ. രാവിലെ 6.45ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട 16305 നമ്പർ എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് നവംബര്‍ 20ന് ഒന്നര മണിക്കൂര്‍ വൈകി രാവിലെ 8.15നേ പുറപ്പെടൂ.
രാവിലെ 6.40ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട 22610 നമ്പര്‍ കോയമ്പത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ നവംബര്‍ 23ന് രണ്ട് മണിക്കൂര്‍ വൈകി 8.40ന് പുറപ്പെടും. രാവിലെ 7.30ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട 56323 നമ്പര്‍ കോയമ്പത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ നവംബര്‍ 23ന് ഒന്നര മണിക്കൂര്‍ വൈകി രാവിലെ ഒമ്ബതിനേ സര്‍വിസ് ആരംഭിക്കൂ.16606 നമ്പര്‍ നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് നവംബര്‍ 20ന് ഒരുമണിക്കൂര്‍ നിയന്ത്രിക്കും. 13352 നമ്പര്‍ ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് തിരുവനന്തപുരം ഡിവിഷനില്‍ നവംബര്‍ 23ന് 50 മിനിറ്റ് നിയന്ത്രിക്കും.
ഷൊര്‍ണൂര്‍ യാര്‍ഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 56664 നമ്പര്‍ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ നവംബര്‍ 20ന് ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. 56663ാം നമ്പര്‍ തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ നവംബര്‍ 20ന് തൃശൂരിനും െഷാര്ണൂരിനുമിടയില് ഭാഗികമായി റദ്ദാക്കും.
കോയമ്പത്തൂര്‍-പളനി പാസഞ്ചര്‍ നവംബര്‍ 23ന് കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും. അതേസമയം, ഇൗ ട്രെയിന്‍ പൊള്ളാച്ചിയില്‍നിന്ന് പളനിയിലേക്ക് സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടും. 56604 നമ്പര്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ നവംബര്‍ 23ന് പൂര്‍ണമായി റദ്ദാക്കും.
കണ്ണൂര്‍ സൗത്ത് യാര്‍ഡില്‍ ട്രാക്ക് പുതുക്കല്‍ ജോലി നടക്കുന്നതിനാല്‍ 56323 നമ്പര്‍ കോയമ്ബത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ നവംബര്‍ 20, 27, 30 തീയതികളില്‍ 30 മിനിറ്റും 16606 നമ്പര്‍ നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് നവംബര്‍ 27, 30 തീയതികളില്‍ ഒരു മണിക്കൂറും നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക