സോഷ്യൽ മീഡിയ ഏറ്റെടുത്ത് താരമാക്കിയ ഗായികയാണ് റാണു മണ്ഡൽ. വൈറലായ പാട്ടിലൂടെ റാണു അതിവേഗം പ്രശസ്തയാവുകയും ചെയ്തു.
ഇപ്പോള്‍ റിയാലിറ്റി ഷോകളിലും ഉദ്ഘാടനങ്ങളിലുമെല്ലാം തിളങ്ങുന്ന അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.
പീച്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ റാണുവിനെ കണ്ടാല്‍ ആരും അതിശയിച്ചു പോകും.
എന്നാല്‍ പാട്ടിനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ റാണുവിന്റെ മേക്കോവറിനെ ട്രോളിക്കൊണ്ടിരിക്കുകയാണ്. റാണുവിന്റെ ചിത്രത്തെ വികലമാക്കിക്കൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഒരു പരിപാടിക്കിടെ റാണുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികയെ അവര്‍ ശകാരിക്കുന്ന വീഡിയോ ഈയിടെ വൈറലായിരുന്നു.
എന്നെ തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞാണ് ആരാധികയെ റാണു തള്ളി മാറ്റിയത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
https://youtu.be/oAZ6lybe5jE
പ്രതികരിക്കാൻ ഇവിടെ എഴുതുക