റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രയിൻ സമയം പുനക്രമീകരിച്ചു. ഷൊർണൂർ യാഡിലും കണ്ണൂരിലുമാണ് പണികൾ നടക്കുന്നത്. പല ട്രയിനുകളും ഭാഗികമായി റദ്ദാക്കും.
പുലർച്ച 5 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നവംബർ 20ന് രാവിലെ 7 മണിക്ക് മാത്രമെ പുറപ്പെടൂ. എറണാകുളം-കണ്ണൂർ എക്സ്പ്രസ് നവംബർ 20ന് ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെടുക.

ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് നവംബർ 23ന് 50 മിനിട്ട് വൈകി ഓടും.പല പാസഞ്ചർ ട്രയിനുകളും പകുതിദുരം ദൂരം മാത്രമെ സർവീസ് നടത്തൂ.
കോയമ്പത്തൂരിൽ നിന്ന് മംഗലൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ നവംബർ 23ന് രണ്ട് മണിക്കൂർ വൈകി രാവിലെ 8.40 ന് മാത്രമേ സർവീസ് നടത്തൂ.
ഷൊർണൂർണൂർ – കോയമ്പത്തൂർ പാസഞ്ചർ 23 ന് സർവ്വീസ് നടത്തില്ല. കോയമ്പത്തൂർ -പളനി പാസഞ്ചർ നവംബർ 23ന് പൊള്ളാച്ചി മുതൽ – പളനി വരെ മാത്രമെ സർവീസ് നടത്തുകയുള്ളു.
കണ്ണൂർ സൗത്ത് യാഡിൽ ട്രാക്ക് പുതുക്കൽ ജോലി നടക്കുന്നതിനാൽ കോയമ്പത്തൂർ – മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ നവംബർ 20, 27, 30 തിയ്യതികളിൽ 30 മിനിട്ട് വൈകി ഓടും.
നാഗർകോവിൽ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 27, 30 തിയതികളിൽ ഒരു മണികൂർ വൈകും. യാത്രകാർക്ക് പ്രയാസം നേരിടാത്ത രൂപത്തിൽ സർവീസുകൾ പുനക്രമീകരിച്ചതായി റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക