ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത് 150 കോടി പേര്. ഇതില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ മാത്രം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത് 61.4 കോടി പേരാണ്. മൊബൈല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
2019 ല്‍ 27.76 കോടി ഇന്ത്യക്കാരാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. 4.55 കോടി ഡൗണ്‍ലോഡുമായി എണ്ണത്തില്‍ ചൈനയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 3.76 കോടി പേരാണ് ടിക് ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തത്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നുമുള്ള ഡൗണ്‍ലോഡുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.
61.4 കോടി പേര് ഇന്‍സ്റ്റാള്‍ ചെയ്ത ടിക് ടോക്ക് ഈ വര്‍ഷം ഏറ്റവും അധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്നാമത്തെ ഗെയിം ഇതര ആപ്ലിക്കേഷനാണ്.
70.74 കോടി ഡൗണ്‍ലോഡുകളുമായി വാട്സാപ്പ് ആണ് മുന്നില്‍ 63.62 കോടിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആണ് രണ്ടാമത്.
58.7 കോടി പേര് ഡൗണ്‍ലോഡ് ചെയ്ത ഫെയ്സ്ബുക്ക് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 37.62 പേര് ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാഗ്രാം ആണ് ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക