ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ടു പേര്‍ക്ക് പരിക്കേറ്റു . പല്ലന്‍വാല സെക്ടറില്‍ ഞായറാഴ്ചയാണ് സ്ഫോടനം. സൈനികരുമായി പോവുകയായിരന്ന ട്രക്കിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ ജവാന്മാരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു. രജൗറിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും സൈന്യം വ്യക്തമാക്കി. ഇതിനെ തുടർന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക