വാള്‍ട്ട് ഡിസ്നി നിര്‍മിക്കുന്ന ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമാണ് ഫ്രോസണ്‍ 2. ചിത്രത്തിലെ പുതിയ തമിഴ് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ്. 2013-ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്‍കുന്നത്. അന്നയ്ക്ക് ക്രിസ്റ്റെന് ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന് ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും. 2013-ല്‍ ഓസ്കാര്‍ ലഭിച്ച ചിത്രമാണ് ഫ്രോസണ്‍. മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക