ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ പുതുതായി ആരംഭിച്ച വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന അമിത് ഷാ ഉദ്ഘാടനം ചെയ്തു. നേരിട്ട് എത്താന്‍ കഴിയതിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയില്‍ ആദ്യമായാണ് വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ആരംഭിക്കുന്നത്. അമേരിക്ക, യൂറോപ്പ് , യുറേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ വിന്റര്‍ ഗ്രേഡ് ഡീസല്‍ ഉപയോഗിക്കുന്നത്. ലേ, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഡീസല്‍ വില്‍പ്പന നടത്തുക. ശൈത്യകാലത്ത് അതി കഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ലഡാക്കിലെ ലേ , കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ശൈത്യ കാലത്ത് സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് വിന്റര്‍ ഗ്രേഡ് ഡീസല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക