ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമക്കു ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പേരില്‍ തന്നെ വ്യതസ്തത പുലര്‍ത്തുന്ന ചിത്രത്തിനായ് ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
ആന്റണി വര്‍ഗീസിനു പുറമേ ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക് മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ജല്ലിക്കെട്ടാണ് ആന്റണി വര്‍ഗീസ് അവസാനം അഭിനയിച്ച സിനിമ.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായതു കൊണ്ടു തന്നെ ആന്റണി വര്‍ഗീസ് ചെറിയ കാലയളവിനിടയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ് മാറിക്കഴിഞ്ഞു.
കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ജിന്റോ ജോര്‍ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക