ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടാനിരിക്കെ ദേശീയ ടീം ക്യാമ്പിൽ തിരിച്ചെത്തിയ മലയാളി താരം അനസ് എടത്തൊടികയെ പ്രശംസിച്ച് കോച്ച് ഇഗോർ സ്റ്റിമാച്ചും ക്യാപ്ടൻ സുനിൽ ഛേത്രിയും.
അനസിനെപ്പോലുള്ള കളിക്കാർ ടീമിലുണ്ടെന്ന കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് ഊർജം പകർന്നിട്ടുണ്ട്. – സ്റ്റിമാച്ച്
അനസിന്റെ തിരിച്ചുവരവ് ടീമിന് പുത്തനുണർവ് നൽകുമെന്ന് പറഞ്ഞ സ്റ്റിമാച്ച്, ഉമ്മ മരിച്ചതിന്റെ വേദന മാറുംമുമ്പേ ക്യാമ്പിൽ തിരിച്ചെത്തിയത് രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും പറഞ്ഞു പറഞ്ഞു.
മസ്കത്തിൽ മത്സരത്തിനു മുൻപുണ്ടായ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ലെ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഒമാനിലെ അല്‍ സബീബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഇന്ന് രാത്രി എട്ടരക്കാണ് മത്സരം.
ആദ്യ റൗണ്ടില്‍ ഇന്ത്യയെ ഒമാന്‍ 1-2ന് തോല്പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ഇന്ന് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക