ദമാം: സൗദി അറേബ്യയുടെ മുന്‍ ഗ്രാമ, നഗര വികസനമന്ത്രി അമീര്‍ മുത്അബ് രാജകുമാരന് അന്തരിച്ചു. സൗദി റോയല്‍കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അര്‍ധ സഹോദരനാണ് അമീര്‍ മുത്അബ്.
1931-ലാണ് അമീര്‍ മുത്അബ് ബിന്‍ അബ്ദുള്‍ അസീസിന്റെ ജനനം. 1956 മുതല്‍ 2009 വരെ വിവിധവകുപ്പുകളുടെ മന്ത്രിയായും അമീര്‍ മുത്അബ് രാജകുമാരന് സേവനംചെയ്തുചൊവ്വാഴ്ച ഇശാ നമസ്കാരശേഷം മക്ക മസ്ജിദുല്‍ ഹറാമില്‍ മയ്യിത്ത് നമസ്കാരം നടക്കുമെന്നും ശേഷം മക്കയില്‍ ഖബറടക്കുമെന്നും റോയല്‍ കോര്‍ട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക