മുംബൈ: കോള്‍ വെയ്റ്റിംഗ് ഫീച്ചര്‍ വാട്സ് ആപ്പിലും വരുന്നു. ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തുന്നത്. വാട്സ് ആപ്പില്‍ വോയിസ് കോള്‍ ചെയ്യുമ്പോൾ മറ്റൊരു കോള്‍ വന്നാല്‍ ഇനി കോള്‍ വെയ്റ്റിംഗ് കാണിക്കുന്നതാണ് ഈ ഫീച്ചര്‍.
ഉപയോക്താക്കളുടെ കുറെ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് പുതിയ ഫീച്ചര്‍ എത്തിയത്.
എന്നാല്‍ കോള്‍ ഹോള്‍ഡ് ചെയ്യാനുള്ള ഫീച്ചര്‍ പുതിയ ഫീച്ചറില്‍ വന്നിട്ടില്ല. നേരത്തെവരെ കോളിംഗിനിടെ മറ്റൊരു കോള്‍ വന്നാല്‍ കോള്‍ ഡിസ്കണക്ട് ആവുകയായിരുന്നു.
പിന്നീട് മിസ്ഡ് കോളായി കാണിക്കുകയും ചെയുന്നതുമായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക