കണ്ഫര്മേഷന് നല്കിയ ശേഷം പരീക്ഷ എഴുതാതിരിക്കുന്നവരുടെ പ്രെഫൈല്‍ ബ്ലോക്ക് ചെയ്യുമെന്ന് പി എസ് സി അറിയിച്ചു. നവംബര്‍ 23 മുതല്‍ കണ്ഫര്മേഷന് നല്കുന്ന തസ്തകകളില്‍ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിലെ പരീക്ഷകള്‍ക്കാണ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 12 വരെ കണ്ഫര്മേഷന് നല്കാന് അവസരം. ഈ പരീക്ഷകള്‍ക്ക് കണ്ഫര്മേഷന് നല്കാന് മുന്നറിയിപ്പ് നല്‍കും.
പരീക്ഷ എഴുതാന്‍ സാധിക്കില്ലെങ്കില്‍ കണ്ഫര്മേഷന് നല്കാന് പാടില്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ കണ്ഫര്മേഷന് കൊടുത്തിട്ട് എഴുതാതിരിക്കുമ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
എന്നാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യായമായ കാരണങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ് സിക്ക് അപേക്ഷ നല്‍കാം.
പരീക്ഷ കഴിഞ്ഞതിന് ശേഷം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ നിശ്ചിത രേഖകള്‍ സഹിതം പി എസ് സി പരീക്ഷ കണ്ട്രാളര്ക്ക് അപേക്ഷ നല്‍കണം.
അപേക്ഷ പരിശോധിച്ച് വ്യക്തമായ കാരണത്തിലാണ് പരീക്ഷയില്‍ നിന്ന് വിട്ടുനിന്നതെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക