കൊച്ചി: വോള്‍വോ എക്സ് സി 40 ടി4 ആര്-ഡിസൈന്‍ പെട്രോള്‍ വേരിയന്റ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. സ്വീഡിഷ് വാഹനനിര്‍മാതാക്കളുടെ വാഹനമാണ് വോള്‍വോ എക്സ് സി 40 ടി4 ആര്-ഡിസൈന്‍. വാഹനത്തിന്റെ വില 39.90 ലക്ഷം രൂപയാണ്. എന്‍ട്രി ലെവലില്‍ വോള്‍വോയുടെ ആദ്യത്തെ പെട്രോള്‍ വാഹനം കൂടിയാണിത്. വാഹനത്തിന്റെ എഞ്ചിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ആണ്.
50 കിലോമീറ്റര്‍ വേഗം വരെ മറ്റുവാഹനങ്ങള്‍, വഴിയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, മൃഗങ്ങള്‍ എന്നിവയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ റഡാര്‍ അടിസ്ഥാനമായ സുരക്ഷ നല്‍കുന്നുവെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക