പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് പ്രദേശം കത്തിച്ചാമ്പലായി. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം.
പയ്യന്നൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയും പഴയങ്ങാടി പൊലീസും ചേര്‍ന്ന് ഏറെ പ്രയത്നിച്ചാണ് തീയണച്ചത്. ജൂതക്കുളം മുതല്‍ മാടായി കോളേജ് റോഡ് വരെയുള്ള പുല്‍മേടുകളും അപൂര്‍വയിനം സസ്യജൈവസമ്പത്തും അഗ്നിക്കിരയായി. അമിതമായ ചൂടിലും കാറ്റിലും തീ വ്യാപിച്ചു.
അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും ഇടപെടല്‍കൊണ്ടാണ് സമീപമുള്ള വീടുകളിലേക്ക് തീ പടരുന്നത് തടയാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക