ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭൂരിഭാഗം പേരും ഉമിനീര് ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാറുണ്ട്. പങ്കാളി അറിഞ്ഞു കൊണ്ടു തന്നെയാണ് പുരുഷന്മാര് ഇത് ചെയ്യുന്നത്. ചിലപ്പോൾ സ്ത്രീകളും സ്വന്തം ഉമിനീര് ലൂബ്രിക്കന്റ്ആയി സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
യോനിയിലെ വരള്‍ച്ച തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍,
ഉമിനീര് ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പങ്കാളിക്ക് തൊണ്ടയിലോ വായിലോ അണുബാധ ഉണ്ടെങ്കില്‍ ഉമിനീരില്‍ പലതരം ബാക്ടീരിയകളും വൈറസുകളും ഉണ്ടാകും.
ഉമിനീര് ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുമ്പോള്‍ ഈ വൈറസുകള്‍ സ്വകാര്യഭാഗങ്ങളുമായി സമ്പര്‍ക്കത്തിലാകും.സ്വകാര്യഭാഗങ്ങളില്‍ യീസ്റ്റ് ഇന്ഫെക്ഷന് ഉണ്ടാകാന്‍ ഉമിനീരിലെ അണുക്കള്‍ കാരണമാകും. ഉമിനീരിലെ അണുക്കള്‍ വഴി ജെനീറ്റല്‍ ഹെര്‍പ്പ്സ് മുതല്‍ ഗോണോറിയ വരെ പകരാം.
ഉമിനീരിന് ഒരു ലൂബ്രിക്കന്റിന് ആവശ്യമായ വഴുവഴുപ്പ് ഇല്ല. അതിനാൽ അത് ഉപയോഗിക്കാത്തത് ആണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക