കൊല്ലം: കേരള സർക്കാരിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാർ എല്ലാ വർഷവും നടത്തിവരുന്ന സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട് ഫോൺ നൽകി. ഈ സ്മാർട്ട് ഫോണിലെ ICDS-CAS ആപ്പ്ളിക്കേഷനിലൂടെ ജനങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. അങ്കണവാടി ജീവനക്കാർ വ്യക്തമായ തിരിച്ചറിയൽ രേഖസഹിതം പ്രസ്തുത ഭവന സന്ദർശനം നടത്തുമ്പോൾ കുടുംബംഗങ്ങളുടെ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് കൊല്ലം കളക്ടർ അബ്ദുൽ നാസർ ഐ.എ.എസ് തന്റെ ഫേസ്ബുക് പേജിലൂടെ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക