ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ ശ്രമം നടത്തുന്നതായി മുന്നറിയിപ്പ്. ഡല്‍ഹിയിലെ കോളനികളുമായി ബന്ധപ്പെട്ടു മോദി 22-ന് രാംലീലയില്‍ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. രാംലീല മൈതാനത്ത് വെച്ച് മോദിക്ക് നേരെ ആക്രമണം നടത്താനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണു മോദിയെ ലക്ഷ്യമിടുന്നതെന്നാണു ഏജന്‍സികള്‍ പറയുന്നത്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസിനും എസ്പിജിക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ബിജെപി റാലിക്കായി ആയിരങ്ങള്‍ എത്തുമെന്നാണു കരുതപ്പെടുന്നത്. ഡല്‍ഹി പോലീസും എസ്പിയുമാണു രാംലീലയില്‍ മോദിയുടെ സുരക്ഷ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക