ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലം ഇന്നലെ അര്‍ധരാത്രിവരെ 46 വിമാനങ്ങള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ചുവിട്ടു.
യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വെളളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി.
അതേസമയം, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ രാത്രി 6.6 ഡിഗ്രിയും പകല്‍ സമയങ്ങളില്‍ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെ താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക