സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്കുന്ന ലിസ്റ്റില്‍നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുന്നത് .
അപേക്ഷയുടെ മാതൃക www.csebkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കണം. വിലാസം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, തിരുവനന്തപുരം-695001. വിവരങ്ങള്‍ക്ക്: 0471-2468690.
പ്രതികരിക്കാൻ ഇവിടെ എഴുതുക